News Kerala

സുരക്ഷയ്ക്കായി കൂടുതല്‍ ഉദ്യോഗസ്ഥര്‍ ശബരിമലയില്‍

ശബരിമല: യുവതീ പ്രവേശന വിവാദത്തെ തുടര്‍ന്ന് മകരവിളക്കിന് കര്‍ശനമായി സുരക്ഷയൊരുക്കുകയാണ് പോലീസ്. ഇത്തവണ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ ശബരിമലയില്‍ വിന്യസിച്ചിട്ടുണ്ട്. സന്നിധാനത്ത് ദര്‍ശനത്തിനെത്തുന്ന എല്ലാ ഭക്തര്‍ക്കും സുരക്ഷ ഉറപ്പാക്കുമെന്നും സുരക്ഷാ ചുമതലയുളള ഐ.ജി ബല്‍റാം കുമാര്‍ ഉപാദ്ധ്യായ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.