ശബരിമല: സര്‍ക്കാര്‍ അഭിഭാഷകന് ജയ്ദീപ് സര്‍ക്കാരിന് നിയമോപദേശം കൈമാറി
ന്യൂഡല്‍ഹി: ശബരിമല വിധി സംബന്ധിച്ച സര്‍ക്കാര്‍ അഭിഭാഷകന് ജയ്ദീപ് സര്‍ക്കാരിന് നിയമോപദേശം കൈമാറി. ജയ്ദീപ് ഗുപ്തയുടെ അഭിപ്രായം ഇന്നലെ സര്‍ക്കാര്‍ തേടിയിരുന്നു. ശബരിമലയില്‍ യുവതീ പ്രവേശനം ആകാമോ വേണ്ടെയോ എന്ന കാര്യത്തില്‍ ഒരു കൃത്യമായ ഉത്തരം ഈ നിയമോപദേശത്തില്‍ നല്‍കിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.