News Kerala

ശബരിമല വിഷയത്തില്‍ വ്യക്തത വരുത്താന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: പുനഃപരിശോധന ഹര്‍ജിയിലെ വിധിയില്‍ വ്യക്തത വരുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലുമായി ചര്‍ച്ച നടത്തും. യുവതി പ്രവേശനം അനുവദിച്ച് കൊണ്ടുള്ള പഴയ വിധിയിലെ പല ഭാഗങ്ങളും വിശാല ബഞ്ചിന് വിട്ട സാഹചര്യത്തില്‍ വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലെന്നാണ് എ.ജി. നല്‍കിയിരിക്കുന്ന ഉപദേശം. ഇനി ഇക്കാര്യത്തില്‍ വേണ്ടത് രാഷ്ട്രീയ തീരുമാനമാണ്.