News Kerala

ശബരിമല: സര്‍ക്കാര്‍ വാദം തള്ളി ശബരിമലയില്‍ പോയ സ്്ത്രീകള്‍

ചെന്നൈ: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വാദം തള്ളി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പട്ടികയിലുള്‍പ്പെട്ട സ്ത്രീകള്‍ രംഗത്ത്. ആന്ധ്രാതമിഴ്‌നാട് സ്വദേശിനികളാണ് തങ്ങള്‍ക്ക് 50 വയസിന് മുകളില്‍ പ്രായമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തപ്പോള്‍ തെറ്റായി രേഖപ്പെടുത്തപ്പെടുത്തിയതാണെന്നും അല്ലാതെ ഷീലയ്ക്ക് 50 വയസില്‍ താഴെയല്ല പ്രായമെന്നും ഭര്‍ത്താവ് പറയുന്നു. സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ പട്ടികയില്‍ ഏറ്റവും കൂടുതലുള്ളത് ആന്ധ്രയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള യുവതികളുടെ പേരാണ്. 51 യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് അവകാശപ്പെട്ട് ഇവരുടെ ഫോണ്‍നമ്പരും ആധാര്‍ നമ്പരും അടക്കമാണ് സര്‍ക്കാര്‍ കോടതിയില്‍ പട്ടിക നല്‍കിയത്.