News Kerala

യുവതീ പ്രവേശനം എതിര്‍ക്കേണ്ടെന്ന നിലപാടില്‍ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: വലിയ പ്രതിസന്ധികളുണ്ടായിട്ടും യുവതി പ്രവേശന വിധി എതിര്‍ക്കേണ്ടെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നിലും കുലുങ്ങാതിരുന്നപ്പോള്‍ ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും പ്രതിസന്ധികളില്‍ പതറിയ കാലഘട്ടമായിരുന്നു കഴിഞ്ഞ നാല് മാസങ്ങള്‍.