News Kerala

പുനഃപരിശോധന ഹര്‍ജിയിലെ നിലപാട് മാറ്റം; മാസപൂജാ കാലം ദേവസ്വം ബോര്‍ഡിന് വെല്ലുവിളിയാകും

തിരുവനന്തപുരം: യുവതീ പ്രവേശന വിധി നിലനില്‍ക്കാന്‍ വേണ്ടി സുപ്രീംകോടതിയില്‍ നിലപാടെടുത്ത ദേവസ്വം ബോര്‍ഡ് മാസപൂജാ കാലത്ത് കടുത്ത വെല്ലുവിളിയാകും നേരിടേണ്ടി വരിക. ശബരിമല ആചാരത്തിനൊപ്പമാണ് എന്ന് ഇതുവരെ പറഞ്ഞിരുന്ന ബോര്‍ഡിന് ഭക്തര്‍ക്കു മുന്നില്‍ ഇനി അതു പറഞ്ഞ് നില്‍ക്കാനാകില്ല.