News Kerala

ശബരിമല ദര്‍ശനത്തിന് യുവതി എത്തിയത് ഭര്‍ത്താവിന്റെ ഭീഷണിയും സമ്മര്‍ദ്ദവും മൂലം

പമ്പ: ശബരിമല ദര്‍ശനത്തിനായി യുവതി എത്തിയത് ഭര്‍ത്താവിന്റെ പൂര്‍ണ നിര്‍ബന്ധത്തിലും സമ്മര്‍ദ്ദത്തിലും ഭീഷണിയും മൂലമാണ് അവര്‍ ശബരിമലയിലേയ്ക്ക് വന്നത് എന്നുള്ള മൊഴിയണ് യുവതി നല്‍കിയിരിക്കുന്നത്. ചിത്തിര ആട്ട വിശേഷത്തിനായി മക്കളും ഭാര്യയുമായി പോകണമെന്ന് ഇയാള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഭീഷണിയുടെയും സമ്മര്‍ദ്ദത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ എത്തിയതെന്നും സന്നിധാനത്തിലേയ്ക്ക് പോകാന്‍ തനിക്ക് ആഗ്രഹമില്ലായിരുന്നു എന്നുമാണ് ചേര്‍ത്തല സ്വദേശി അഞ്ചു മൊഴി നല്‍കിയിരിക്കുന്നത്. നിറകണ്ണുകളോടെയാണ് യുവതി ഭീഷണിയുടെ കാര്യം പോലീസുമായി പങ്കുവച്ചത്. എന്നാല്‍ യുവതിയുടെ ഭര്‍ത്താവ് ബിജിത്ത് ഇപ്പോഴും യുവതിയും കുട്ടികളുമായി സന്നിധാനത്തേയ്ക്ക് പോകണം എന്ന വാശിയിലാണ്. പോലീസ് സന്നിധാനത്തെ പ്രശ്‌നങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ബിജിത്ത് ഇത് ചെവിക്കൊള്ളാന്‍ തയ്യാറാകുന്നില്ല.