News Kerala

മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ചുള്ള ചിന്തകള്‍ പങ്കുവെച്ച് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ സയ്യിദ് നഖ്‌വി

കോഴിക്കോട്: മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ചും ആഗോള മാറ്റത്തെക്കുറിച്ചുമുള്ള ചിന്തകള്‍ പങ്കുവെച്ച് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ സയ്യിദ് നഖ്‌വി. കോഴിക്കോട് സില്‍വര്‍ഹില്‍സ് സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുമായി അദ്ദേഹം സംസാരിച്ചു. നെല്‍സണ്‍ മണ്ടേലയും ഫിഡല്‍ കാസ്‌ട്രോയും ബേനസീര്‍ ഭൂട്ടോയും അഭിമുഖം നല്‍കിയ മാധ്യമ പ്രവര്‍ത്തകനാണ് സയ്യിദ് നഖ്‌വി. സില്‍വര്‍ഹില്‍സ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികളുമായി സംസാരിക്കാനാണ് അദ്ദേഹം കോഴിക്കോടെത്തിയത്. ഇന്ത്യയിലെ മാധ്യമങ്ങള്‍ വിദേശ രാജ്യങ്ങളില്‍ നേരിട്ട് പോയി വാര്‍ത്തകള്‍ ശേഖരിക്കാന്‍ വിമുഖത കാണിക്കുന്നതിനെ സയ്യിദ് നഖ്‌വി വിമര്‍ശിച്ചു. എം.ജി.എസ് നാരായണന്‍, ഡോ.എ അച്യുതന്‍ തുടങ്ങിയവരും സംവാദത്തില്‍ പങ്കെടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ മണ്ണാറത്തറ സയ്യിദ് നഖ്‌വിയ്ക്ക് ഉപഹാരം നല്‍കി. ചാവറ കള്‍ച്ചറല്‍ സെന്ററാണ് സംവാദം സംഘടിപ്പിച്ചത്