News Kerala

15 ഇന്ത്യന്‍ പ്രധാനമന്ത്രിമാരെ കുപ്പിയില്‍ വരച്ച് റെക്കോര്‍ഡുകള്‍ നേടി സഖിന സുജിത്

കണ്ണൂര്‍: 15 ഇന്ത്യന്‍ പ്രധാനമന്ത്രിമാരെ കുപ്പിയില്‍ വരച്ച് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടിയിരിക്കുകയാണ് കണ്ണൂര്‍ ഇടച്ചൊവ്വ സ്വദേശിയായ സഖിന സുജിത്. ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ നരേന്ദ്രമോദി വരെയുള്ള പ്രധാനമന്ത്രിമാരെയാണ് സഖിന കുപ്പിയിലാക്കിയത്.