News Kerala

ചന്ദനമരക്കൊള്ള തടയാന്‍ വനം വകുപ്പിന്റെ സായുധ സംഘവും ഡോഗ് സ്‌ക്വാഡും

കൊല്ലം: ചന്ദനമരക്കൊള്ള തടയാന്‍ വനം വകുപ്പിന്റെ സായുധ സംഘവും ഡോഗ് സ്‌ക്വാഡും രംഗത്ത്. കൊല്ലം ആര്യങ്കാവിലെ ചന്ദനത്തോട്ടമായ കടമാന്‍പാറയിലാണ് മുപ്പതംഗ സംഘം പ്രവര്‍ത്തം ആരംഭിച്ചത്. കഴിഞ്ഞ ഓണക്കാലത്ത് വനപാലകരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ചന്ദനമരം കവര്‍ന്ന പശ്ചാത്തലത്തില്‍ക്കൂടിയാണ് പുതിയ സംഘത്തെ നിയോഗിച്ചത്.