News Kerala

കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നു; സന്തോഷത്തോടെ ശാരദ ടീച്ചറും

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഏറെ സന്തോഷിക്കുന്നത് നായനാരുടെ പത്‌നി ശാരദ ടീച്ചറാണ്. ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന 96 കാലയളവിലാണ് വിമാനത്താവള പദ്ധതിക്കായി ശ്രമമാരംഭിക്കുന്നത്. നായനാരുടെ ജന്മശതാപ്തിയായ ഡിസംബര്‍ 9നാണ് വിമാനത്താവളം ചിറകുവിരിക്കുന്നത്.