News Kerala

സര്‍ഫാസി നിയമം നിയമസഭയില്‍: സഹകരണമേഖലയെ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ഫാസി നിയമത്തിന്റെ പരിധിയില്‍ നിന്നും സഹകരണ മേഖലയെ ഒഴിവാക്കാന്‍ നടപടി എടുക്കുമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രിയുടെ ഉറപ്പ്. കര്‍ഷകരുടെ രണ്ട് ലക്ഷം രൂപ വരെയുള്ള വായ്പ്പകള്‍ കടാശ്വാസം വഴി എഴുതിതള്ളുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാറും അറിയിച്ചു.