News Kerala

എസ്.ബി.ഐ ആക്രമണ കേസില്‍ കൂടുതല്‍ നടപടി

തിരുവനന്തപുരം: പണിമുടക്കിനിടെ എസ്.ബി.ഐ ശാഖ ആക്രമിച്ചതിന് റിമാന്‍ഡിലായ കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. മൂന്ന് എന്‍ജിഒ യൂണിയന്‍ നേതാക്കളെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇതിനിടെ പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി.