News Kerala

എസ്.ബി.ഐ ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്ത സംഭവം: ദുരൂഹതയുണ്ടെന്ന് കുടുംബം

കൊച്ചി: കൊച്ചി എസ്.ബി.ഐ റീജിയണല്‍ ഓഫീസിന് മുകളില്‍ നിന്ന് ചാടി ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം. യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ജയന് സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നെന്ന് സംശയിക്കുന്നുവെന്ന് കാട്ടി ബന്ധുക്കള്‍ ഐ.ജിക്ക് പരാതി നല്‍കി. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ജയന്റെ ഭാര്യയും ആവശ്യപ്പെട്ടു.