News Kerala

ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി നാളെ പരിഗണിക്കും

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ച് നാളെ പരിഗണിക്കും. 54 പുനഃപരിശോധന ഹര്‍ജികളാണ് ഇതുവരെ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. അതേസമയം, തന്ത്രി കണ്ഠരര് രാജീവര് നല്‍കിയ പുനഃപരിശോധന ഹര്‍ജികളില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നാല് യുതികള്‍ സുപ്രീംകോടതിയെ സമീപിച്ചു.