News Kerala

ലാവലിൻ കേസ്: ഇന്നും വാദം നടത്താൻ തയ്യാറാകാതെ സിബിഐ

ന്യൂഡൽഹി: ലാവലിൻ കേസിൽ ഇന്നും വാദം നടത്താൻ തയ്യാറാകാതെ സിബിഐ. ഇന്ന് തന്നെ വാദം കേൾക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചെങ്കിലും സോളിസിറ്റർ ജനറലിന് തിരക്കാണെന്നായിരുന്നു സിബിഐയുടെ മറുപടി. കേസ് ഇനി ഏപ്രിൽ ആറിന് പരിഗണിക്കും.