News Kerala

മരട് ഫ്ളാറ്റുകള്‍ സെപ്റ്റംബര്‍ 20-ന് മുമ്പ് പൊളിക്കണം: അന്ത്യശാസനവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: കൊച്ചി മരടില്‍ തീരദേശനിയമം ലംഘിച്ചു നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ ഈ മാസം 20-ന് മുമ്പ് പൊളിച്ചുനീക്കണമെന്ന് സുപ്രീംകോടതിയുടെ അന്ത്യശാസനം. 23-ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബഞ്ച് ഉത്തരവിട്ടു. ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടും അത് പാലിക്കാത്തതില്‍ ചീഫ് സെക്രട്ടറിയ്‌ക്കെതിരെ നടപടി വേണ്ടിവരുമെന്നും നേരത്തെ കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.