പോലീസ് സ്റ്റേഷനുകളിലും ചോദ്യംചെയ്യുന്ന മുറികളിലും സിസിടിവി കാമറകള്‍ സ്ഥാപിക്കണം സുപ്രീം കോടതി
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സിസിടിവികള്‍ സ്ഥാപിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീം കോടതി നിര്‍ദേശിച്ചു. രാത്രീ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും ശബ്ദം റെക്കോര്‍ഡ് ചെയ്യാന്‍ കഴിയുന്നതുമായ സിസിടിവികളാണ് സ്ഥാപിക്കേണ്ടത്. സി.ബി.ഐ, എന്‍.ഐ.എ, ഇ.ഡി തുടങ്ങിയ അന്വേഷണ ഏജന്‍സികള്‍ പ്രതികളെ ചോദ്യം ചെയ്യുന്ന ഓഫീസുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.