News Kerala

എസ്എൻസി ലാവലിൻ: സിബിഐ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡൽഹി: എസ്എൻസി ലാവലിൻ കേസിലെ പ്രതിപട്ടികയിൽ നിന്ന് പിണറായി വിജയനെ ഒഴിവാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ സിബിഐ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ മൂന്ന് അംഗ ബെഞ്ച് ആണ് ഹർജി പരിഗണിക്കുന്നത്.