News Kerala

എസ്എന്‍സി ലാവലിന്‍ കേസ് അടുത്ത വ്യാഴാഴ്ച സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ അടിയന്തിരമായി കേള്‍ക്കണം എന്ന് സിബിഐ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് അടുത്ത വ്യാഴാഴ്ച കേസ് കേള്‍ക്കാം എന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് ആകും ഇനി ലാവലിന്‍ ഹര്‍ജികള്‍ കേള്‍ക്കുക.