News Kerala

ചിന്നക്കനാല്‍ ഭൂമികൈയേറ്റം: അന്വേഷണം തൃപ്തികരമല്ല

കൊച്ചി: മൂന്നാറിലെയും ചിന്നക്കനാലിലെയും ഭൂമി കൈയ്യേറ്റത്തെക്കുറിച്ച് ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണവും തൃപ്തികരമല്ലെന്ന് ഇടുക്കി ക്രൈം ബ്രാഞ്ച് എസ്.പി. മൂന്നാറിലെ കൈയ്യേറ്റങ്ങളില്‍ കുപ്രസിദ്ധരായ വെള്ളിക്കുന്നേല്‍ ജിമ്മിയും സിപിഎം ചിന്നക്കനാല്‍ ലോക്കല്‍ സെക്രട്ടറി വി.എസ്. ആല്‍ബിനും പ്രതികളായ കേസുകള്‍ അട്ടിമറിച്ചെന്ന് എസ്.പി തന്നെ സമ്മതിക്കുന്നു. കോട്ടയം ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന 24 കേസുകള്‍ അട്ടിമറിച്ചെന്നാണ് ആരോപണം.