News Kerala

സ്വാശ്രയ-സ്വകാര്യ വിദ്യാലയങ്ങളില്‍ നിന്ന് സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക് കുട്ടികളുടെ ഒഴുക്ക്

കണ്ണൂര്‍: കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് സംസ്ഥാനത്തെ സ്വാശ്രയ-സ്വകാര്യ വിദ്യാലയങ്ങളില്‍ നിന്ന് സര്‍ക്കാര്‍ സ്‌കൂളിലേക്ക് വിദ്യാര്‍ഥികളുടെ ഒഴുക്ക്. ഒരു ലക്ഷത്തോളം പേര്‍ സ്വകാര്യ സ്‌കൂളുകളില്‍ നിന്ന് കൊഴിഞ്ഞു പോയി. കണ്ണൂരില്‍ മാത്രം 10,000 കുട്ടികളാണ് സി.ബി.എസ്.ഇ സ്‌കൂളുകളുള്‍പ്പെടെ ഉപേക്ഷിച്ചത്.