News Kerala

ആത്മഹത്യ ചെയ്ത ശ്രീകുമാറിൻറെ കുടുംബത്തിന് 15 ലക്ഷം രൂപ സ്കൂൾ മാനേജ്മെന്റ് നൽകും

തിരുവനന്തപുരം: ആത്മഹത്യ ചെയ്ത ശ്രീകുമാറിൻറെ കുടുംബത്തിന് 15 ലക്ഷം രൂപ സ്കൂൾ മാനേജ്മെന്റ് നൽകും. ശ്രീകുമാറിൻറെ ഭാര്യക്ക് സ്കൂളിൽ ജോലിയും നൽകും. കുടുംബത്തിന് പതിനായിരം രൂപ എല്ലാമാസവും പെൻഷൻ നൽകാനും സബ് കളക്ടർ നടത്തിയ ചർച്ചയിൽ ധാരണയായി.