News Kerala

സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരും

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരും. സെക്രട്ടറിയേറ്റില്‍ തീപിടിത്തം ഉണ്ടായ സംഭവത്തില്‍ ദുരന്തനിവാരണ കമ്മീഷണര്‍ എ. കൗശിക് സര്‍ക്കാരിന് കൈമാറിയ റിപ്പോര്‍ട്ട് മന്ത്രിസഭായോഗം പരിഗണിക്കും. ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല സ്ഥാപിക്കാനുള്ള ഓര്‍ഡിനന്‍സും ഇന്നത്തെ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയില്‍ വരും.