News Kerala

ശംഖുമുഖത്തെ സാഗരകന്യക ശിൽപം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ശിൽപി കാനായി കുഞ്ഞിരാമൻ

തിരുവനന്തപുരം: ശംഖുമുഖം കടൽതീരത്തെ സാഗരകന്യക ശിൽപം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ശിൽപി കാനായി കുഞ്ഞിരാമൻ പ്രതിഷേധം തുടരുന്നു. ശിൽപത്തിന്റെ ആസ്വാദനത്തിന് ഭംഗമേൽപ്പിക്കും വിധം സമീപത്ത് സ്ഥാപിച്ച ഹെലിക്കോപ്റ്റർ മാറ്റണമെന്നാണ് ശിൽപിയുടെ ആവശ്യം. കാനായിക്ക് പിന്തുണയുമായി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ രംഗത്തുണ്ട്.