News Kerala

തടയണം വിമാനക്കമ്പനികളുടെ കൊള്ള

കോവിഡ് പ്രതിസന്ധിയ്ക്കിടെ വിമാനക്കമ്പനികള്‍ പ്രവാസികളെ കൊള്ളയടിക്കുന്നത് തടയാന്‍ അടിയന്തിരമായി ഇടപെടണമെന്ന് എംവി ശ്രേയാംസ് കുമാര്‍ എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പ്രാബല്യത്തിലുള്ള എയര്‍ ബബിള്‍ കരാര്‍ പ്രവാസി ഇന്ത്യാക്കാര്‍ക്ക് ഗുണകരമാവുന്ന വിധം ഭേദഗതി ചെയ്‌തെങ്കില്‍ മാത്രമേ കോവിഡിന് ശേഷം പ്രവാസികള്‍ക്ക് പിടിച്ചു നില്‍ക്കാനാവൂ എന്നും അദ്ദേഹം വിദേശകാര്യ-സിവില്‍ വ്യോമയാന മന്ത്രാലയങ്ങളെ ഓര്‍മ്മിപ്പിച്ചു. പങ്കെടുക്കുന്നവര്‍- പിപി ശശീന്ദ്രന്‍, അഷ്‌റഫ് കാട്ടില്‍പീഡിക എന്നിവര്‍. പ്രത്യേക ചര്‍ച്ച- തടയണം വിമാനക്കമ്പനികളുടെ കൊള്ള.