News Kerala

ജീവന് വിലയിടുന്നവര്‍- അനാസ്ഥയുടെ ഇരള്‍: പ്രത്യേക ചര്‍ച്ച

അവിടെ ഒരു ലൈന്‍ ഉണ്ടത്രേ. മെച്ചപ്പെട്ട ചികിത്സ കിട്ടണമെങ്കില്‍ ആ ലൈനില്‍ പണം നല്‍കണമെത്രെ. കോവിഡ് ബാധിച്ച് മരിച്ച ബൈഹക്കി എന്ന രോഗി ശ്വാസം മുട്ടുന്ന ശബ്ദത്തില്‍ ജ്യേഷ്ഠന് അയച്ച ഓഡിയോ സന്ദേശമാണ്. കളമശ്ശേരിയിലെ കളങ്കങ്ങള്‍ തീരുന്നില്ല.ഹയറുന്നിസ എന്ന മകള്‍ക്ക് അമ്മ ജമീലയുടെ മരണത്തില്‍ സംശയമുണ്ട്. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം ശ്വാസം കിട്ടുന്നില്ല എന്നപരാതി ജമീല പലയാവര്‍ത്തി പറഞ്ഞതുമാണ്. അന്നവര്‍ കരുതിയത് അത് രോഗതീവ്രതയെങ്കില്‍ ഇന്നവര്‍ക്കും സംശയമുണ്ട്. ഹാരിസും ബൈഹക്കിയും ജമീലയും ആയുസ്സെത്താതെയാണ് മരിച്ചതെങ്കില്‍ അത് അന്വേഷിക്കപ്പെടണം. കുറ്റക്കാരുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. കളമശ്ശേരി ആശുപത്രിയുടെ ഇന്നലത്തെ പ്രതികരണം ആ ദിശയിലേക്കുള്ളതല്ല. പ്രത്യേക ചര്‍ച്ച. പങ്കെടുക്കുന്നവര്‍- ഡോ നജ്മ സലീം, നിഷാ ഹമീദ്, ഡോ. ബിനോയ്, ഹയറുന്നിസ എന്നിവര്‍.