വയനാട്ടില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയ്ക്കായി ഇന്നും തിരച്ചില്‍ തുടരും
വയനാട്: വയനാട്ടില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയ്ക്കായി ഇന്നും തിരച്ചില്‍ തുടരും. പ്രദേശത്ത് മൂന്നു കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതു വരെ കടുവയെ പിടികൂടാനായില്ല.കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ റെയിഞ്ച് ഓഫീസറെ ഇന്ന് ശസ്ത്രക്രിയക്കു വിധേയനാക്കും.