News Kerala

സെക്രട്ടേറിയറ്റിലെ തീപിടിത്തം: പോലീസ് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തിന്റെ സഹായം തേടി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട വിദഗ്ധ പരിശോധനയ്ക്കായി പോലീസ് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തിന്റെ സഹായം തേടി. കൊച്ചിയിലെ സെന്ററല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് പ്ലാസ്റ്റിക് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയെയാണ് പ്രത്യേക അന്വേഷണ സംഘം സമീപിച്ചത്. തീപിടിത്തമുണ്ടായ ഓഫീസിലെ ഫാനിന്റെ സാമ്പിളുകള്‍ സിപെറ്റിന് കൈമാറി. ഫാനില്‍ നിന്ന് തീപിടിത്തമുണ്ടായി എന്ന് സ്ഥിരീകരിക്കാനാണ് വിദഗ്ധ പരിശോധന.