News Kerala

സേവാ ഭാരതി ഭൂമി കൈയേറിയെന്ന് പരാതി; പുഷ്പാഞ്ജലി സ്വാമി നിരാഹാര സമരത്തില്‍

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമി തിരുവനന്തപുരത്തെ മഠം നഷ്ടമായതിനെതിരെ ഓണനാളുകളിലും നിരാഹാരത്തില്‍. സേവഭാരതിയുടെ സ്ഥാപനം പ്രവര്‍ത്തിക്കുന്നത് മഠത്തിന്റെ ഭൂമിയിലാണെന്നും അത് തിരിച്ചു കിട്ടണമെന്നും ആവശ്യപ്പെട്ടാണ് നിരാഹാരം.