സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് ഏഴ് പേർ മരിച്ചു
ഒഴുക്കിൽപ്പെട്ട് കാണാതായ കാസർകോട് ഭീമനടിയിലെ റിട്ട. അധ്യാപിക ലതയെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. മണ്ണിടിഞ്ഞും മലവെള്ളം ഒഴുകിയെത്തിയും പലയിടത്തും വീടുകളും കൃഷിയിടവും നശിച്ചു. വൈകുന്നേരത്തിന് ശേഷം മഴയ്ക്ക് അൽപം ശമനമുണ്ട്.