News Kerala

മരടില്‍ പൊടിശല്യം ഗുരുതരമെന്ന് നാട്ടുകാര്‍

കൊച്ചി: മരടില്‍ പൊടിശല്യത്തിന് പരിഹാരമുണ്ടാക്കുമെന്ന് നഗരസഭ ഉറപ്പുനല്‍കുമ്പോഴും ജനങ്ങളുടെ ദുരിതത്തിന് അവസാനമില്ല. പ്രദേശത്ത് ടാങ്കറില്‍ വെള്ളമെത്തിച്ച് ഒഴിക്കുന്നുണ്ടെങ്കിലും വീടുകളിലിരിക്കാന്‍ പറ്റാത്തത്രയും ഗുരുതരമായ അവസ്ഥയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡിനോട് തൊട്ടടുത്താണ് എച്ച്ടുഒ എന്നതിനാല്‍ ഇരുചക്രവാഹനങ്ങളില്‍ പോകുന്നവഴിയാത്രക്കാര്‍ക്കും ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്.