News Kerala

സപ്ലൈകോയില്‍ അവശ്യസാധനങ്ങള്‍ കിട്ടാനില്ല; പൊതുവിപണിയില്‍ വില കുതിക്കുന്നു

കൊല്ലം: സപ്‌ളൈകോ മാവേലി സ്‌റ്റോറുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളുലും സബ്‌സിഡി നിരക്കില്‍ വില്‍ക്കുന്ന അവശ്യസാധനങ്ങള്‍ക്ക് രൂക്ഷമായ ക്ഷാമം. അരിയും പഞ്ചസാരയും വെളിച്ചെണ്ണയുമടക്കമുള്ള സബ്‌സിഡി സാധനങ്ങള്‍ സപ്‌ളൈകോ ഔട്ട് ലെറ്റുകളില്‍ കിട്ടാനില്ല. ഇതോടെ പൊതുവിപണിയില്‍ അവശ്യസാധനങ്ങള്‍ക്ക് വില കുതിച്ചുയരുകയാണ്.