News Kerala

പോലീസുകാരെ മര്‍ദ്ദിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ രക്ഷിക്കാന്‍ ഉന്നതശ്രമമെന്ന് പരിക്കേറ്റ പോലീസുകാരന്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസുകാരെ മര്‍ദ്ദിച്ച കേസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ രക്ഷിക്കാന്‍ ശ്രമമെന്ന് പരിക്കേറ്റ പോലീസുകാരന്‍ ശരത്ത്. അറസ്റ്റിലായ പ്രതികളില്‍ രണ്ട് പേര്‍ ഡമ്മികളാണ്. കേസ് ഒതുക്കിതീര്‍ക്കാനാണ് ശ്രമം. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ഇതുവരെ തന്നില്‍ നിന്ന് മൊഴിപോലും രേഖപ്പെടുത്തിയില്ലെന്നും ശരത്ത് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. പോലീസുകാരെ മര്‍ദ്ദിച്ച കേസില്‍ മുഖ്യപ്രതി നസീമിനെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നതായാണ് പരിക്കേറ്റ് ചികിത്സയില്‍ പോലീസുകാരന്‍ ശരത്തിന്റെ പരാതി. യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐയുടെ യൂണിറ്റ് പ്രസിഡന്റാണ് നസീം. ശരിയായ അന്യേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും ഡിജിപിയയെും സമീപിക്കുമെന്നും ശരത്ത് പറഞ്ഞു. ട്രാഫിക് നിയമം ലംഘിച്ചത് ചോദ്യം ചെയ്തതിനായിരുന്നു ശരത്ത് ഉള്‍പ്പടെയുള്ള പോലീസുകാരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്.