News Kerala

പാട്ടുപാടി മീന്‍കച്ചവടം ഉഷാറാക്കി ഷെബീര്‍ ഉമ്മര്‍

ഇടുക്കി: വ്യത്യസ്തമായ മത്സ്യവില്‍പ്പനയിലൂടെ സാമുഹ്യമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ് തൊടുപുഴയ്ക്ക് സമീപം മുതലക്കോടത്ത് മത്സ്യവില്‍പ്പന നടത്തുന്ന ഷെബീര്‍ ഉമ്മര്‍. വില്‍പ്പനയിലേക്ക് ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ഗാനങ്ങള്‍ ആലപിക്കുന്നതായി അഭിനയിക്കുന്നതാണ് ഇയാളുടെ രീതി. വീഡിയോ വയറലായതോടെ മത്സ്യവില്‍പ്പനക്കാരിലെ റോക്ക് സ്റ്റാര്‍ എന്നാണ് ഷെബീര്‍ അറിയപ്പെടുന്നത്.