News Kerala

ഷംനാ കാസിം ബ്ലാക്‌മെയില്‍ കേസ് ഞെട്ടിപ്പിക്കുന്നതെന്ന് സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍

തിരുവനന്തപുരം: ഷംനാ കാസിം ബ്ലാക്‌മെയില്‍ കേസ് ഞെട്ടിപ്പിക്കുന്നതെന്ന് സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍. അപ്രിയമായ ഒട്ടേറെ കാര്യങ്ങള്‍ സിനിമാ മേഖലയില്‍ ഉണ്ടെന്നും ഏ കെ ബാലന്‍ പറഞ്ഞു. ചിലത് കണ്ടതിലും കേട്ടതിലും കൂടുതലാണ്. ഇത്തരം പ്രവണതകള്‍ക്ക് എതിരെ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമെന്നും എ.കെ ബാലന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.