News Kerala

ഷംന കേസ് അന്വേഷണം സിനിമാ മേഖലയിലേക്കും; നടന്‍ ധര്‍മ്മജനില്‍ നിന്നും മൊഴിയെടുക്കുന്നു

കൊച്ചി: ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം സിനിമാ മേഖലയിലേക്കും. നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയില്‍ നിന്നും മൊഴിയെടുക്കുന്നതിനൊപ്പം മറ്റു മൂന്നു താരങ്ങളില്‍ നിന്നു പോലീസ് വിവരങ്ങള്‍ തേടി. അതിനിടെ കേസിലെ പ്രതി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഹാരിസ് പോലീസ് പിടിയിലായി.