News Kerala

തൂതപ്പൂരത്തില്‍ 'ആനമാറാട്ടം'

പാലക്കാട്: പാലക്കാട് ചെറുപ്പുളശ്ശേരി തൂതപ്പൂരത്തിന് പിടിയാനയ്ക്ക് കൊമ്പ് വെച്ച് എഴുന്നെള്ളിപ്പിന് ഇറക്കിയതായി പരാതി. ഇന്ദിര എന്ന പിടിയാനയ്ക്ക് ഫൈബറിന്റെ കൊമ്പ് വെച്ച് എഴുന്നള്ളിച്ചതായാണ് പരാതി. കൊല്ലങ്കോട് കേശവന്‍ എന്ന പേരിലാണ് പിടി ആനയെ എഴുന്നള്ളിപ്പിച്ചത്.