News Kerala

ഷെഹ്‌ലയെ സര്‍വജന സ്‌കൂളിലേക്ക് മാറ്റിയത് മികച്ച അധ്യാപകരുണ്ടാകുമെന്ന പ്രതീക്ഷയിൽ: അച്ഛന്‍ അസീസ്

വയനാട്: പാമ്പ് കടിയേറ്റ് മരിച്ച ഷെഹ്‌ല ഷെറിനെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നിന്ന് സര്‍ക്കാര്‍ സ്‌കൂളിലേക്ക് കഴിഞ്ഞ വര്‍ഷം മാറ്റിയത് മികച്ച അധ്യാപകരുണ്ടാകുമെന്ന പ്രതീക്ഷയിലെന്ന് പിതാവ് അഡ്വ. അസീസ് മാതൃഭൂമി ന്യൂസിനോട്. നാലാം ക്ലാസ് വരെ സ്വകാര്യ സ്‌കൂളിലായിരുന്ന മകളെ ഈ വര്‍ഷമാണ് സര്‍വജന സ്‌കൂളിലേക്ക് മാറ്റിയത്. മറ്റൊരു കുട്ടിക്കും ഷെഹ്‌ലയുടെ അനുഭവം ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അസീസ് പറഞ്ഞു