News Kerala

ശബരിമലയിൽ നെയ്യിനും ശർക്കരയ്ക്കും ക്ഷാമം

സന്നിധാനം: അരവണ, അപ്പം നിർമ്മാണത്തിനായി നെയ്യും ശർക്കരയും പുറത്ത് നിന്ന് വാങ്ങാനൊരുങ്ങി ദേവസ്വം ബോർഡ്. ടെണ്ടർ ഏറ്റെടുത്ത കമ്പനിക്ക് ശർക്കര നൽകാൻ കഴിയാത്തതും, തീർത്ഥാടകർ കൊണ്ടുവരുന്ന നെയ്യ് തികയാതെ വന്നതിനാലുമാണ് തീരുമാനം.