കേരളത്തില്‍ ഹീമോഫീലിയ മരുന്ന് കിട്ടാനില്ല: രോഗികള്‍ മരണഭീതിയില്‍
മലപ്പുറം: കേരളത്തില്‍ ഹീമോഫീലിയ രോഗികള്‍ മരുന്നുകിട്ടാതെ മരണഭീതിയില്‍. കാരുണ്യ ഫാര്‍മസി വഴിയുള്ള സൗജന്യ മരുന്ന് വിതരണമാണ് മുടങ്ങിയത്. വിഷയത്തില്‍ ഇടപെടാമെന്ന് ആരോഗ്യ മന്ത്രി ഉറപ്പ് നല്‍കിയിരുന്നെങ്കിലും നടപടികള്‍ വൈകുകയാണെന്ന് രോഗികള്‍ പറയുന്നു.