News Kerala

ആവശ്യത്തിന് മുദ്രപത്രം ലഭിക്കാതെ വലഞ്ഞ് ജനങ്ങൾ

മലപ്പുറം: മലപ്പുറം ഉൾപ്പെടെ വിവിധ ജില്ലകളിൽ ആവശ്യങ്ങൾക്ക് മുദ്രപത്രം ലഭിക്കാത്തത് ജനങ്ങളെ വലക്കുന്നു. 50,100, 200 രൂപയുടെ സ്റ്റാമ്പ് പേപ്പറാണ് കിട്ടാനില്ലാത്തത്. 50 രൂപയുടെ ആവശ്യത്തിനുപോലും 500 രൂപയുടെ മുദ്രപത്രം വാങ്ങിക്കേണ്ട സ്ഥിതിയാണ്.