News Kerala

സ്വപ്നയുടെ ശബ്ദരേഖ: പോലീസും ജയിൽ ഉദ്യോഗസ്ഥരും കൂട്ടുനിന്നോ എന്ന് അന്വേഷിക്കണം- കെ സുരേന്ദ്രൻ

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്ത് വന്നതിൽ പോലീസും ജയിൽ ഉദ്യോഗസ്ഥരും കൂട്ടുനിന്നോ എന്ന് അനേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. കുറ്റവാളിയുടെ ശബ്ദ സന്ദേശം മറയാക്കി കേന്ദ്ര ഏജൻസികളെ കുറ്റപ്പെടുത്തുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.