News Kerala

ശ്രീറാമിന്റെ നിയമനം: മന്ത്രി ജി.ആർ.അനിലിനെ മന്ത്രി സഭായോഗത്തിൽ വെച്ച് ശകാരിച്ച് മുഖ്യമന്ത്രി

ശ്രീറാം വെങ്കിട്ടരാമനെ സപ്ളൈകോയിൽ നിയമിച്ചതിലുളള അതൃപ്തി മാധ്യമങ്ങളിൽ വന്നതിൽ  മന്ത്രി ജി.ആർ.അനിലിനെ മന്ത്രി സഭായോഗത്തിൽ വെച്ച് ശകാരിച്ച് മുഖ്യമന്ത്രി. ഓഫീസിലേക്ക് കത്ത് കൊടുത്തുവിട്ടപ്പോൾ തന്നെ ചാനലിൽ വന്നതിന്റെ ഉത്തരവാദിത്തം മന്ത്രിക്ക് തന്നെ പറഞ്ഞുകൊണ്ടായിരുന്നു ശകാരം.വകുപ്പിനോട് ആലോചിക്കാതെ ശ്രീറാമിനെ സപ്ളൈകോയിൽ നിയമിച്ചതിൽ ചീഫ് സെക്രട്ടറിയെ മന്ത്രി ജി.ആർ.അനിലും വിമർശിച്ചു.നിയമനത്തിൽ ആലോചന വേണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.