News Kerala

നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസം കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജലനിരപ്പ് നിയന്ത്രിക്കുന്നതിന് തിരുവനന്തപുരം നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും. രാവിലെ ഡാമിന്റെ നാല് ഷട്ടറുകള്‍ ഒരിഞ്ച് വീതമാകും തുറക്കുക. കനത്ത മഴ പെയ്താല്‍ ഡാം പെട്ടെന്ന് തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് നടപടിയെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.