News Kerala

സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ സംശയങ്ങളുണ്ടെന്ന് ഭാര്യ

കൊച്ചി: സൈമണ്‍ ബ്രിട്ടോയുടെ മരണം സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കണമെന്ന് ഭാര്യ സീനാ ഭാസ്‌കര്‍. ബ്രിട്ടോയുടെ മരണ സര്‍ട്ടിഫിക്കറ്റില്‍ നിരവധി സംശയങ്ങളുണ്ട്. കാര്യങ്ങളെല്ലാം മന്ത്രി തോമസ് ഐസക്കിനെ അറിയിക്കുമെന്നും സീന മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. അതേസമയം ബ്രിട്ടോയെ ആശുപത്രിയിലെത്തിച്ചത് വൈകിയാണെന്ന് ഡോക്ടറും വ്യക്തമാക്കി.