News Kerala

ശിവശങ്കറിനെ ആശുപത്രിയിലെത്തിച്ചത് കസ്റ്റംസ് വാഹനത്തില്‍; കസ്റ്റഡിയിലെന്ന് സൂചന

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ആശുപത്രിയിലെത്തിച്ചത് കസ്റ്റംസ് വാഹനത്തില്‍. കസ്റ്റംസ് കസ്റ്റഡിയിലാണ് ശിവശങ്കറെന്ന് സൂചന. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് തിരുവനന്തപുരം കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് ആറ് മണിയോടെയാണ് ശിവശങ്കറിനെ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹമുള്ളത്.