News Kerala

ലാവലിൻ: ഹർജികൾ പരിഗണിക്കുന്നത് നീട്ടണമെന്ന സിബിഐയുടെ ആവശ്യം സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: എസ്എൻസി-ലാവലിനും ആയി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് രണ്ട് ആഴ്ചത്തേക്ക് നീട്ടി വയ്ക്കണം എന്ന സി.ബി.ഐയുടെ ആവശ്യം സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് യു.യു. ലളിതിന്റെ അധ്യക്ഷതയിൽ ഉള്ള ബെഞ്ച് ആണ് ലാവലിൻ ഹർജികൾ ഇന്ന് പരിഗണിക്കുന്നത്. സി.ബി.ഐയുടെ ആവശ്യത്തെ കേസിലെ മറ്റ് കക്ഷികൾ എതിർക്കില്ല.