News Kerala

ആത്മഹത്യ ചെയ്ത കെ.കെ മഹേശന് ക്ലീന്‍ ചിറ്റില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

കൊച്ചി: ആത്മഹത്യ ചെയ്ത കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ.കെ മഹേശന് എസ്.എന്‍.ഡി.പി യോഗം ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. ചേര്‍ത്തല കണിച്ചുകുളങ്ങര യൂണിയനുകളില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകളുടെ രേഖകള്‍ ഉടന്‍ പുറത്ത് വിടും. വെള്ളാപ്പള്ളി നടേശനെ ഭീഷണിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് കെ.കെ മഹേശന്റെ കത്തെന്നും തുഷാര്‍ ആരോപിച്ചു.