News Kerala

ശോഭാ സുരേന്ദ്രന് കോടതി 25000 രൂപ പിഴ ചുമത്തി

കൊച്ചി: ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന് കോടതി ചെലവിനത്തില്‍ 25000 രൂപ ഹൈക്കോടതി പിഴ ചുമത്തി. ദുരുദ്ദേശപരമായി പൊതുതാല്‍പര്യ ഹര്‍ജി നല്‍കി കോടതിയുടെ സമയം മെനക്കെടുത്തി എന്നു കാണിച്ചാണ് കോടതിച്ചെലവ് ഈടാക്കാന്‍ ചീഫ്ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. അതേസമയം കോടതിയില്‍ മാപ്പ് പറഞ്ഞിട്ടില്ല എന്നും പിഴ അടയ്ക്കില്ല എന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.